2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 മുമ്പായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

സുസ്ഥിര വികസനവും സാമൂഹ്യ നീതിയും ഉറപ്പാക്കി, ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും സുരക്ഷിത ജീവിത സാഹചര്യങ്ങളും ഉറപ്പുള്ള, ജനകീയ പങ്കാളിത്തത്തോടെ മുന്നേറുന്ന മാതൃക ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.

ദൗത്യം (Mission)

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക, കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യ ക്ഷേമം എന്നിവയിൽ സമഗ്ര വികസനം കൈവരിച്ച് ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കുക.