പുല്ലൂർ പെരിയ ഗ്രാമപഞ്ചാത്ത് വെബ്ബ് സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

ഡോ സബിത സി കെ

പ്രസിഡൻ്റ്

അഡ്വ. എം കെ ബാബുരാജൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപ കെ പി

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബി എ ഷാഫി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി എ വി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അർജുൻ ബാലൻ

സെക്രട്ടറി, പുല്ലൂർ പെരിയ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചാലിങ്കാൽ,ഹോസ്ദുർഗ്ഗ് താലൂക്ക്,പുല്ലൂർ വില്ലേജ്,കാസർഗോഡ് ജില്ല

 വാർഡുകള്‍ : 19

നിയമസഭാ മണ്ഡലം : ഉദുമ

ലോകസഭാ മണ്ഡലം : കാസർഗോഡ്

വില്ലേജുകള്‍ : പുല്ലൂർ,പെരിയ

ആകെ ജനസംഖ്യ (സെൻസസ്സ് 2011) : 26814

വിസ്തീർണ്ണം : 63.25 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുല്ലൂര്‍ റവന്യു വില്ലേജ് ഉള്‍പ്പെടുന്ന പുല്ലൂര്‍ വില്ലേജ് പഞ്ചായത്തും പെരിയ റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന പെരിയ വില്ലേജ് പഞ്ചായത്തുമായിരുന്നു ആദ്യം നിലവില്‍ ഉണ്ടായിരുന്നത്. 1960-ലെ പഞ്ചായത്ത് നിയമമനുസരിച്ച് ലോക്കല്‍ ബോഡീസ് വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുന്‍സിപ്പല്‍ വകുപ്പായും വിഭജിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ 1962ല്‍ ജനുവരി 19 നാണ് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നത്. അതോടെ പല വില്ലേജ് പഞ്ചായത്തുകളേയും ഏകീകരിച്ച് ഒറ്റ പഞ്ചായത്താക്കി മാറ്റിയതിന്‍റെ ഭാഗമായാണ് 1964 ലാണ് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. അതുവരെ രണ്ട് വില്ലേജ് പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഭരണസമിതികളായിരുന്നു ഉണ്ടായിരുന്നത്.

കൂടുതൽ വായിക്കുക