ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുല്ലൂര്‍ റവന്യു വില്ലേജ് ഉള്‍പ്പെടുന്ന പുല്ലൂര്‍ വില്ലേജ് പഞ്ചായത്തും പെരിയ റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന പെരിയ വില്ലേജ് പഞ്ചായത്തുമായിരുന്നു ആദ്യം നിലവില്‍ ഉണ്ടായിരുന്നത്. 1960-ലെ പഞ്ചായത്ത് നിയമമനുസരിച്ച് ലോക്കല്‍ ബോഡീസ് വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുന്‍സിപ്പല്‍ വകുപ്പായും വിഭജിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ 1962ല്‍ ജനുവരി 19 നാണ് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നത്. അതോടെ പല വില്ലേജ് പഞ്ചായത്തുകളേയും ഏകീകരിച്ച് ഒറ്റ പഞ്ചായത്താക്കി മാറ്റിയതിന്‍റെ ഭാഗമായാണ് 1964 ലാണ് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. അതുവരെ രണ്ട് വില്ലേജ് പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഭരണസമിതികളായിരുന്നു ഉണ്ടായിരുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
പുതിയ വാർത്ത
അറിയിപ്പ്
May 21, 2026